Tuesday, July 21, 2026

ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോംഗാർഡിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി; രണ്ടു പ്രതികൾ പിടിയിൽ

റോഡ് പണി നടത്തുന്ന സ്ഥലത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. കരുവന്നൂർ  സ്വദേശി കൊച്ചാത്ത് വീട്ടിൽ  സോഹിൻ (35), കോഴിക്കോട് തോടന്നൂർ സ്വദേശി നിധിലാലയം വീട്ടിൽ നിഖിൽ (38) എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജൂലൈ 20 ന് വൈകീട്ട് 04:30 മണിയോടെയാണ് സംഭവം. പാലക്കൽ സെന്ററിൽ വാഹനങ്ങൾ നിയന്ത്രിച്ചുകൊണ്ടിരുന്ന ചേർപ്പ് പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് ഹരിദാസിനെ (61) കാറിലെത്തിയ പ്രതികൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയായിരുന്നു. ചേർപ്പ് പോലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സോഹിൻ ഇരിങ്ങാലക്കുട ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസുകളിൽ പ്രതിയാണ്. ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെഎൻ, എസ് ഐ മൗഷമി, ഗ്രേഡ്  എസ് സി പി ഒ സിന്റി, സി പി ഒ മാരായ അർജുൻ, ടെസ്മോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments