Friday, November 22, 2024

ബ്ലാങ്ങാട് ബീച്ചിലെ മത്സ്യത്തൊഴിലാളികളോടുള്ള പോലീസ് പീഡനം അവസാനിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ മത്സ്യത്തൊഴിലാളികളോടുള്ള പോലീസ് പീഡനം അവസാനിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി ദേശീയ ചുമട്ടുതൊഴിലാളി യൂണിയൻ ബ്ലാങ്ങാട് ബീച്ച് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിയണൽ പ്രസിഡണ്ട് എം.എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്. എ.എച്ച് റൗഫ് അധ്യക്ഷത വഹിച്ചു. വി.ബി അഷറഫ്, ടി.വി ബൈജു, കെ.എ മുത്തു എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി ബ്ലാങ്ങാട് ബീച്ച് ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. പ്രസിഡണ്ട് – എ.എച്ച് റൗഫ്, വൈസ് പ്രസിഡണ്ടുമാർ- കെ മുഹമ്മദ് യൂനസ്, കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറി – ടി.വി ബൈജു, ജോയിന്റ് സെക്രട്ടറി- വി.ബി അഷറഫ്, ഫൈസൽ ആലുങ്ങൽ, ട്രഷറർ- അലി സി.എം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments