Friday, September 20, 2024

കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എം.എൽ.എയുമായ സിഎഫ് തോമസ് അന്തരിച്ചു

കോട്ടയം: കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം . കേരളാ കോൺഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളിൽ ഒരാളായിരുന്നു സിഎഫ് തോമസ് .

1980 മുതൽ ചങ്ങനാശ്ശേരി എംഎൽഎയാണ് സിഎഫ് തോമസ് . ഒമ്പത് തവണയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് സിഎഫ് തോമസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖം വിവാദങ്ങളിൽ കക്ഷി ചേരാത്ത ജന പ്രതിനിധി എന്നിങ്ങനെയാണ് കേരള രാഷ്ട്രീയത്തിൽ സിഎഫ് തോമസിന്‍റെ സ്ഥാനം. 2001 – 2006 കാലഘട്ടത്തിൽ ഗ്രാമവികസന മന്ത്രിയുമായിരുന്നു സിഎഫ് തോമസ്.

ചങ്ങനാശ്ശേരിയിലാണ് സിഎഫ് തോമസിൻ്റെ ജനനം. വിദ്യാ‍ർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരം​ഗത്തേക്ക് എത്തിയ അദ്ദേഹം ട്രേഡ് യൂണിയൻ പ്രവ‍ർത്തനത്തിലൂടെയാണ്  പേരെടുക്കുന്നത്. ആദ്യകാലത്ത് കോൺ​ഗ്രസിൻ്റെ സജീവപ്രവ‍ർത്തകനായിരുന്നു അദ്ദേഹം. പിന്നീട് കേരള കോൺ​ഗ്രസ് രൂപീകരിച്ചപ്പോൾ പാ‍ർട്ടിയുടെ ചങ്ങനാശ്ശേരി മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെ‌ട്ടു.

പിന്നീട് കേരള കോൺ​ഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി. കേരള കോൺ​ഗ്രസ് എമ്മിൻ്റെ ജനറൽ സെക്രട്ടറിയായും ഇടക്കാലത്ത് ചെയർമാനായും പ്രവ‍ർത്തിച്ചിട്ടുണ്ട്. പതിനൊന്നാം നിയമസഭയിൽ ​ഗ്രാമവികസനം, രജിസ്ട്രേഷൻ, ഖാദി, എന്നി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.  1980, 1982, 1987, 1991, 1996, 2001, 2006 വ‍ർഷങ്ങളിൽ ചങ്ങനാശ്ശേരിയിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞമ്മയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments