Thursday, August 27, 2026

ഗുരുവായൂർ തൈക്കാട് തിരുവിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

ചാവക്കാട്: ഗുരുവായൂർ തൈക്കാട് തിരുവ് സബ് സ്റ്റേഷന് മുന്നിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കടപ്പുറം സുനാമി ഉന്നതിക്ക് സമീപം കുന്നംപുള്ളി അബ്ദുൽ റാഫി എന്ന സൈനുദ്ദീ(62)നാണ് മരിച്ചത്. കേച്ചേരിയിൽ ടൈലറിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. ഓട്ടോ ടാക്സിക്ക് പുറകിലിടിച്ച ശേഷം സ്കൂട്ടർ റോഡരുകിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ റാഫി തൃശൂരിലെ ദയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments