Monday, July 13, 2026

പാലയൂർ തീർത്ഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രം

ചാവക്കാട്: സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാൾ ഭക്തി സാന്ദ്രം. രാവിലെ 6:30ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴയുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരുന്നു. രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്ക് റവ. ഫാ. വിൽസൺ പിടിയത്ത് മുഖ്യ കർമികത്വം നിർവഹിച്ചു. റവ. ഡോ. റോയ് വടക്കൻ തിരുനാൾ സന്ദേശവും നൽകി. തീർത്ഥ കേന്ദ്രത്തിൽ എത്തിയ ഭക്തർക്ക് വഴിപാടുകൾ നേരുവാനും, നേർച്ച ഊട്ട് പാർസൽ ആയി കൊണ്ട് പോകുന്നതിമുള്ള സൗകര്യവും ഉണ്ടായിരുന്നു.ഉച്ചകഴിഞ്ഞ് 2 മണിക്ക് തളിയകുളക്കരയിൽ മെൽബൺ രൂപത മുൻ അധ്യക്ഷൻ എമിരറ്റസ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ സമൂഹ മാമ്മോദീസ ഉണ്ടായി. തൃശ്ശൂർ അതിരൂപതയിലെ വിവിധ ഇടവകളിലെ പന്ത്രണ്ടോളം നവജാത ശിശുക്കൾ മാമോദീസ സ്വീകരിച്ചു.

വൈകുനേരം 4:30ന് പാലയൂർ ഇടവകാംഗവും, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റവ.ഫാ.ബെന്നി ചിറമ്മലിന്റെ മുഖ്യ കർമികത്വത്തിൽ ദിവ്യബലിയും, തുടർന്ന് പാലയൂർ ജൂതൻകുന്ന് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണവും നടന്നു. റവ. ഫാ. ജോൺ പോൾ സന്നിഹിതനായിരുന്നു. തിരുനാൾ പ്രദക്ഷിണ സമാപനത്തിൽ വർണ്ണമഴയും കണ്ണിന് മനോഹാരിതയേകി. തുടർന്ന് തർപ്പണ തിരുനാൾ കമ്മിറ്റിയുടെ നേതൃത്തിൽ സാക്‌സ് ആൻ്റ് കൈസ് അവതരിപ്പിച്ച മെഗാ ഫ്യൂഷൻ ഉണ്ടായിരുന്നു. നാളെ രാവിലെ 6:30ന് മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ് ഉണ്ടാകും. അന്നേ ദിവസം വൈകീട്ട് 7 മണി മുതൽ ആന്റോ സൗണ്ട് പാലയൂർ സ്പോൺസർ ചെയുന്ന തൃശൂർ വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന ” പകലിൽ മറഞ്ഞിരിക്കുന്നൊരാൾ ” എന്ന നാടകത്തോട് കൂടെ തിരുനാൾ പരിസമാപ്തിയാകും. അസി. വികാരി ഫാ നിതിൻ താഴത്ത്. കൈക്കാരന്മാരായ ഫ്രാൻസി ചോവല്ലൂർ, സേവിയർ വാകയിൽ, ഫ്രാൻസിസ് സി. ഓ, ഹൈസൺ പി എ, ജനറൽ കൺവീനർ ഷാജു താണിക്കൽ,തീർത്ഥകേന്ദ്രം സെക്രട്ടറിമാരായ ജോയ് ചിറമ്മേൽ, പിയൂസ് ചിറ്റിലപ്പിള്ളി, തീർത്ഥ കേന്ദ്രം പി ആർ ഓ ജെഫിൻ ജോണിറവ.,സിസ്റ്റർ റോസ് മേരി SABS, തോമസ് വാകയിൽ, പാലയൂർ മീഡിയ സെൽ അംഗം ജോഫി ജോസഫ്,എന്നിവരൊടൊപ്പം തന്നെ പാലയൂർ ഇടവകയിലെ കുടുംബ കൂട്ടായ്മകൾ, ഭക്ത സംഘടനകൾ,വിവിധ തിരുനാൾ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments