Sunday, July 12, 2026

‘ലഹരിക്കെതിരെ പോരാളികളാവാൻ ഓട്ടോ ഡ്രൈവർമാർക്ക് കഴിയും’ – ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച് ഒ എൻ.എസ് രാജീവ്

ലഹരിക്കെതിരെ പോരാളികളായി പ്രവർത്തിക്കാനും കൂട്ടായ പ്രവർത്തനത്തിലൂടെ ലഹരി മാഫിയക്കെതിരെയുള്ള പ്രവർത്തനം ശക്തമാക്കാനും ഓട്ടോ ഡ്രൈവർമാർക്ക് സാധിക്കുമെന്ന് ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച് ഒ എൻ.എസ് രാജീവ്. ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അർദ്ധ വാർഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. കഴിഞ്ഞ കാലങ്ങളിൽ ചാവക്കാട് സ്റ്റേഷൻ പരിധിയിൽ ഓട്ടോ ഡ്രൈവർമാർ പ്രതികളായ ഒരു കേസും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം.എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. മരണപ്പെട്ട സംഘത്തിന്റെ അംഗങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സഹായവും  അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ചാവക്കാട് എക്സൈസ് റെയിഞ്ച് സിവിൽ ഓഫീസർ എം. മണികണ്ഠൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. സംഘം സെക്രട്ടറി എ.കെ അലി, ഭാരവാഹികളായ കെ.കെ വേണു, വി.കെ ഷാജഹാൻ, കെ.കെ അലി കുഞ്ഞി, കെ. എസ് ബിജു, കെ.ആർ രമേശ്, കെ.ജി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments