ഗുരുവായൂർ: മമ്മിയൂർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ‘അനുമോദനം 2026’ സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി. രമേശ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാർഥികൾക്ക് അനുമോദനവും സ്കോളർഷിപ്പ് വിതരണവും ഉണ്ടായി. ഗുരുവായൂർ ടെമ്പിൾ എസ്.എച്ച്.ഒ വിനോദ് വലിയാടൂർ മുഖ്യാതിഥിയായി. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെ ബിൻസി, എം.ആർഎ വൈസ് പ്രസിഡന്റ് പി. ശ്യാംകുമാർ, സെക്രട്ടറി പി.എസ് വിശ്വനാഥൻ, ട്രഷറർ ആർ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.

