Monday, August 24, 2026

മുൻ എം.എൽ.എയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി; മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം പിടിയിൽ

സി.സി മുകുന്ദൻ നാട്ടിക എംഎൽഎയായിരിക്കെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്ന പരാതിയിൽ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മസൂദ് കെ വിനോദ്   പിടിയിൽ. അന്തിക്കാട് പോലീസ് ആണ് മസൂദിനെ  പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിലാണ് മസൂദ്  പോലീസ് വലയിലായത്. സി.സി മുകുന്ദന്റെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്നതാണ് മസൂദിനെതിരെ ഉള്ള പരാതി. പോലീസ് കേസടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും മസൂദിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഹൈക്കോടതി കഴിഞ്ഞാഴ്ച മസൂദിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിരുന്നു ക വിഎസ് സുനിൽകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മസൂദിനെ പാർട്ടിയാണ് സി.സി മുകുന്ദന്റെ സ്റ്റാഫ് അംഗമായി നിയമിച്ചത്. മസൂദിനെ മാറ്റണമെന്ന് സി.സി മുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും പാർട്ടി തയ്യാറായിരുന്നില്ല. മസൂദിനെ ചൊല്ലിയുള്ള തർക്കമാണ് സി.സി മുകുന്ദനെയും സി.പി.ഐയെയും രണ്ട് തട്ടിൽ എത്തിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments