ചാവക്കാട്: ചാവക്കാട് മഹല്ല് യു.എ.ഇ കൂട്ടായ്മ ‘ഖിദ്മ’ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഫസൽ കാരക്കാട് ( പ്രസിഡന്റ്), മൻസൂർ മാമബസാർ (ജനറൽ സെക്രട്ടറി), ഹാറൂൺ നോർത്ത് പാലയൂർ (ട്രഷറർ), അഷ്‌റഫ് കാരക്കാട്, നാസർ സൗത്ത് പാലയൂർ (വൈസ് പ്രസിഡന്റുമാർ) ഷെബിൻ എടപ്പുള്ളി, ഹാരിഷ് മാമബസാർ (ജോയിന്റ് സെക്രട്ടറിമാർ) ഷെഫീഖ് മാമബസാർ (ജോയിന്റ് ട്രഷറർ). ഷാർജ നൈറ്റ് റൈഡേഴ്‌സ് റെസ്റ്റോറന്റ് ൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.

