ചാവക്കാട്: ചാവക്കാട് തഹസിൽദാറായി ചുമതലയേറ്റ പാലയൂർ സ്വദേശി കെ.ടി ബാബുവിനെ ചാവക്കാട് വ്യായാമ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. കൂട്ടായ്മ അംഗം എച്ച്.എസ് നാസർ കൂട്ടായ്മ അംഗം കൂടിയായ ബാബുവിനെ ഷാൾ അണിയിച്ചു. കൂട്ടായ്മ അംഗം ഹക്കീം ഇമ്പാർക്ക് ബോക്കെ നൽകി. കൂട്ടായ്മ അംഗങ്ങളായ മുബാറക് ഇമ്പാർക്ക്, ബാബു ഒരുമനയൂർ, മുഷ്ത്താഖ് ഒരുമനയൂർ, നജീബ് വഞ്ചിക്കടവ്, റസാഖ് ഒരുമനയൂർ, യഹിയ മുത്തന്മാവ്, ഷബീർ ശോഭ, ഷക്കീൽ, ഷക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.

