ഗുരുവായൂർ വ്യാപാരി വ്യവസായി സഹകരണ സംഘത്തിന്റെയും ഗുരുവായൂർ മർച്ചന്റ്സ് വനിത വിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കാൻസർ നിർണയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പടി ആർ.സി.യു.പി സ്കൂൾ അങ്കണത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. വനിതാ വിങ്ങ് പ്രസിഡന്റ് ടെസി ഷൈജോ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഷീന റാഫേൽ, കോട്ടപ്പടി സെൻറ് ലാസേഴ്സ് അസിസ്റ്റന്റ് വികാരി റവ. ഫാദർ വിബി പൊറത്തുകാരൻ, ജിഎംഎ പ്രസിഡന്റ് ടി.എൻ മുരളി, മർച്ചന്റ്സ് വനിത വിങ്ങ് ജനറൽ സെക്രട്ടറി രാഖി സുനിൽകുമാർ, വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറി സോണി സതീഷ്, ജോസി ചുങ്കത്ത് എന്നിവർ സംസാരിച്ചു. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഓങ്കോളജി വിഭാഗത്തിലെ ഡോ. നിർമ്മൽ സി ക്യാമ്പിന് നേതൃത്വം നൽകി. സ്തനാർബുദം, ഗർഭാശയഗള കാൻസർ, വായ്ക്കുള്ളിലെ ക്യാൻസർ എന്നീ പരിശോധനകളും നടന്നു.

