ഗുരുവായൂർ: ഗുരുവായൂർ നഗരത്തിൽ സാമൂഹ്യവിരുദ്ധർ തലവേദനയാകുന്നു. പടിഞ്ഞാറെ നടയിൽ ഇന്ന് രാത്രിയിൽ ഉണ്ടായ അടിപിടിയിൽ ഒരാൾക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം എടപ്പാൾ സ്വദേശി പ്രശാന്തി(38)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8:30ഓടെയായിരുന്നു സംഭവം. മറ്റൊരാളുമായുണ്ടായ വാക്ക് തർക്കത്തിനിടയിലാണ് പ്രശാന്തിന് തലക്ക് അടിയേറ്റതെന്നാണ് വിവരം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

