Friday, September 20, 2024

സ്കൂട്ടറിന്റെ ഹാന്റിൽ കണ്ടയ്നർ ലോറിയിൽ കുടുങ്ങി സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരിക്ക്

ചാവക്കാട്: സ്കൂട്ടറിന്റെ ഹാന്റിൽ കണ്ടയ്നർ ലോറിയിൽ കുടുങ്ങി സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരിക്ക്. ഒരുമനയൂർ അമ്പലത്താഴം പൈനു വീട്ടിൽ 34 വയസ്സുള്ള മിനിക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 6.30 ഓടെ ചാവക്കാട് ചേറ്റുവ ദേശീയ പാതയിൽ ഒറ്റത്തെങ്ങിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ ചാവക്കാട് കൺസോൾ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments