ചാവക്കാട്: മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. മുബീന അഷ്‌കർ ബാബുവിനെ എടക്കഴിയൂർ മഹല്ല് കമ്മിറ്റി അനുമോദിച്ചു. മഹല്ല് പ്രസിഡന്റ് ആർ.വി മുഹമ്മദ് കുട്ടി ഹാജി, ജനറൽ സെക്രട്ടറി കെ.വി മുഹമ്മദ് കുട്ടി ഹാജി എന്നിവർ ഉപഹാരങ്ങൾ നൽകി. മഹല്ല് കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായ മുബീന എം.എസ്.സി കെമിസ്ട്രിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കും ബി.എസ്.സി കെമിസ്ട്രിയിൽ രണ്ടാം റാങ്കും നേടിയിട്ടുണ്ട്. അയിരൂർ സ്വദേശി അഷ്‌കർ ബാബുവിന്റെ ഭാര്യയായ മുബീന, എടക്കഴിയൂർ പുതുവീട്ടിൽ കയനയിൽ മൊയ്തുട്ടി–മൈമൂന ദമ്പതികളുടെ മകളാണ്. മുനീർ, മുജീബ് എന്നിവർ സഹോദരങ്ങളാണ്.

