Friday, July 3, 2026

ദേശീയ പാത 66 അകലാട് ഥാർ ജീപ്പ്  ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

പുന്നയൂർ: ദേശീയ പാത 66 അകലാട് ഥാർ ജീപ്പ്  ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്ക്. ഗോവ സ്വദേശികളായ  പ്രസനി ദിവ്കർ (62), പ്രണേശ് ദിവ്കർ (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ഥാർ അകലാട് ദേശീയപാതയിൽ  ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നൈയിനി വി കെയർ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ മുതുവട്ടൂർ രാജാ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും   പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments