പുന്നയൂർ: ‘നൂറ് പ്രകാശ വർഷങ്ങൾ ‘ എന്ന പ്രമേയത്തിൽ സമസ്ത സെൻ്റിനറിയുടെ ഭാഗമായി യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കുന്ന അസ്സുഫ്ഫ നാട്ടുദർസിന്റെ ജില്ല ഉദ്ഘാടനം അകലാട് സൗത്ത് യൂണിറ്റിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ ഫൈസി കല്ലൂർ നിർവ്വഹിച്ചു. ജില്ല ദഅവ പ്രസിഡന്റ് ഷമീർ സഖാഫി അന്തിക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷാർ മേച്ചേരിപ്പടി സ്വാഗതവും സ്ഥലം മുദരിസ് റിഷാദ് സഖാഫി പരൂർ നന്ദിയും പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് ഡോ. അബ്ദുൽ റസാക്ക് അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി മുഹമ്മദലി വടുതല, ഷംസുദ്ദീൻ ഹാജി അകലാട്, ഷഹീർ അകലാട്, സിദ്ദീഖ് സഖാഫി എടക്കഴിയൂർ, വി.സി ഉമ്മർ ഹാജി തുടങ്ങിയവർ സംസാരിച്ചു.

