Saturday, June 20, 2026

ബ്രസീൽ ചുവ​ടുറപ്പിച്ചു, ഹെയ്തി ക്ലോസ്ഡ്; വിജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

ലോകകപ്പ് ഗ്രൂപ്പ് സിയിൽ ഒന്നാന്തരമായി പ്രതിരോധിച്ചുപോന്ന ഹെയ്തിക്കെതിരെ ബ്രസീൽ ചുവ​ടുറപ്പിച്ചു. ഒന്നാം പകുതിക്ക് പിരിയുമ്പോൾ അവർ മടക്കമില്ലാത്ത മൂന്ന് ഗോളിന് മുന്നിലാണ്.
ഇരുപത്തിമൂന്നാം മിനിറ്റിൽ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടിൽ നിന്ന് ആദ്യ ഗോൾ നേടിയത് നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയശേഷമായിരുന്നു ഭാഗ്യത്തിന്റെ അകമ്പടിയുള്ള ഈ ഗോൾ. മുപ്പത്തിയാറാം മിനിറ്റിൽ മധ്യഭാഗത്ത് നിന്നുള്ള ഒരു ഒന്നാന്തരം ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയർത്തി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോൾ വലയിലാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments