Thursday, June 18, 2026

പുത്തൻ കടപ്പുറം ഗവ:ഫിഷറീസ് യു.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ചാവക്കാട്: പുത്തൻ കടപ്പുറം ഗവ:ഫിഷറീസ് യു.പി സ്കൂൾ പുത്തൻകടപ്പുറം സ്കൂളിലെ യു.പി  ക്ലാസ്സ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.  വാടാനപ്പള്ളി എക്സൈസ് സർക്കിൾ സിവിൽ എക്സൈസ് ഓഫീസർ പി.എ അഫ്സൽ ക്ലാസിന് നേതൃതം നൽകി. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചും, ലഹരി വ്യാപനത്തിന്റെ വിവിധ മാർഗങ്ങളെക്കുറിച്ചും  അദ്ദേഹം സംസാരിച്ചു.  സോഷ്യൽ മീഡിയയും സിനിമകളും ലഹരി ഉപയോഗത്തെ സാധാരണവത്കരിക്കുന്നുണ്ടോ? ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?വിദ്യാലയങ്ങൾ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൽ കൂടുതൽ ഫലപ്രദമായി ഇടപെടാൻ എന്തെല്ലാം ചെയ്യണം?

ലഹരി ഉപയോഗം തടയുന്നതിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും ഉള്ള ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്? തുടങ്ങി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

എക്സൈസ് വകുപ്പിൻ്റെ ഓപ്പറേഷൻ തണ്ടറിൻ്റെ പ്രസക്തിയെ ഊന്നിപറഞ്ഞ സംവാദത്തിൽ 

സ്കൂൾ ഹെഡ്മിസ്ട്രസ്  പി. കെ.റംല സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് സുഹാസ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ വി.എസ് ഹാഷിം സംസാരിച്ചു. അധ്യാപകരായ എസ്.കെ പ്രിയ, എം.കെ സലീം , എം .കെ മഞ്ജു തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളുമായി നൂറോളം പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments