പുന്നയൂർക്കുളം: ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അണ്ടത്തോട് പെരിയമ്പലം ചക്കംപൊന്നത്ത് വീട്ടിൽ സൗരവിനെ കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് പി.പി. ബാബുവിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകയാണ് അനുമോദനം. ഡിസിസി ജനറൽ സെക്രട്ടറി എ.എം അലാവുദ്ധീൻ ഹാരാർപ്പണം നടത്തി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് അംഗം സമീറ സക്കരിയ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മൂസ ആലത്തയിൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പ്രിയേഷ് അയ്യരകത്ത്, ദുബൈ ഇൻകാസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുലൈമാൻ കറുത്താക്ക, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ഇസ്ഹാഖ് ചാലിൽ, എ.കെ. മൊയ്‌തീൻ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജീൽ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സുഹൈൽ മടപ്പൻ മറ്റു നേതാക്കളായ ഹമീദ് കോലായിൽ, കമറുദ്ദീൻ അസ്സൻപുരക്കൽ, അബ്ദുള്ള പടിഞ്ഞാറയിൽ, ഗോപി ഈച്ചരൻ, ജമാൽ തെക്കേപുറത്ത്, റാഫി മാളിയക്കൽ, ആഷിഫ് ഉൾപ്പെടെയുള്ളയുള്ളവർ പരിപാടിയിൽ സംബന്ധിച്ചു. സനൽകുമാർ-സുമിത്ര ദമ്പതികളുടെ മകനാണ് സൗരവ്.

