ചാവക്കാട്: മഴക്കാല രോഗങ്ങൾക്കെതിരെ മുൻകരുതലെടുക്കുന്നതിൻ്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ ബോധവൽക്കരണവും മാർഗനിർദ്ദേശ പരിപാടിയും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ എ.എച്ച് ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി. സ്വാഗതം പറഞ്ഞു. തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാറിന്റെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധത്തെക്കുറിച്ചുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസും തുടർനടപടികൾക്കുള്ള മാർഗനിർദ്ദേശങ്ങളും നൽകി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. യതീന്ദ്രദാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷാ മത്രംകോട്ട്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ, വിദ്യാഭ്യാസ-കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി. രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു. നഗരസഭയിലെ വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങി നിരവധിപേർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു. പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കാനും യോഗത്തിൽ തീരുമാനിച്ചു.
എലിപ്പനി; ചാവക്കാട് നഗരസഭയിൽ പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
RELATED ARTICLES

