ചാവക്കാട്: കേന്ദ്ര സർക്കാർ തുടർന്നുവരുന്ന തൊഴിലാളി -കർഷക വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക, കോവിഡിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കുന്ന നടപടി നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ചാവക്കാട് പോസ്റ്റ് ഓഫീസ് ധർണ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് സുനിൽകുമാർ അധ്യക്ഷനായി. സി.ഐ.ടി.യു നേതാക്കളായ പി പി നാരായണൻ, കെ കെ പ്രിയ, എന്നിവർ സംസാരിച്ചു. ടി എസ് ദാസൻ സ്വാഗതവും റീന കരുണൻ നന്ദിയും പറഞ്ഞു.