ഗുരുവായൂർ: മമ്മിയൂർ ആൻ്റ് മുതുവട്ടൂർ മർച്ചൻ്റ്സ് അസോസിയേഷന്റെ മുൻ പ്രസിഡണ്ട് സി.എ ലോകനാഥന്റെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്‌മരണം സംഘടിപ്പിച്ചു. താമരയൂർ മെട്രോ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനം എൻ.കെ അക്‌ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.എ ലോകനാഥൻ അനുസ്‌മരണത്തോടനുബന്ധിച്ച് മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകനുള്ള മാധ്യമപുരസ്ക്കാരം മനോരമ ഗുരുവായൂർ ലേഖകൻ വി.പി ഉണ്ണികൃഷ്‌ണനും കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വി.റ്റി ബിനുവിന് സേവന പുരസ്ക്കാരവും വ്യാപാര രംഗത്ത് മികച്ച സേവനമനുഷ്‌ടിച്ച അസോസിയേഷൻ രക്ഷാധികാരി സി.പി വർഗ്ഗീസിന് വ്യാപരമിത്രം അവാർഡും നൽകി ആദരിച്ചു. ലോകനാഥന്റെ ഛായ ചിത്രത്തിൽ പുഷ്‌പാർച്ചനയ്ക്ക് ശേഷം അമ്പത് പേർക്ക് ചികിത്സാ സഹായവും 100 അമ്മമാർക്ക് പുടവയും 100 വിദ്യാർത്ഥികൾക്ക് പഠനോപകരണവും വിതരണം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ, ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച് അക്‌ബർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ.വി അബ്‌ദുൾ ഹമീദ്, ചാവക്കാട് നഗരസഭ കൗൺസിലർ കെ.സി സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം ചെയർമാർ ലൂക്കോസ് തലക്കോട്ടൂർ, ഗുരുവായൂർ ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ പ്രസിഡണ്ട് ഒ.കെ.ആർ മണികണ്‌ഠൻ, മെട്രോലിക്‌സ് പ്രസിഡണ്ട് കെ.ആർ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ലോകനാഥന്റെ ഓർമ്മക്കായി ‘ഓർമ്മപ്പൂക്കൾ’ എന്ന പേരിൽ സ്‌മരണിക പുറത്തിറക്കി. ജനറൽ സെക്രട്ടറി സി.വി ഗിരീഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് വി.സി തോമസ് നന്ദിയും പറഞ്ഞു.

