ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ചർച്ച് വിശുദ്ധ അന്തോണീസിൻ്റെ ഊട്ട് തിരുനാളിനോടനുബന്ധിച്ച് സി.എൽ.സി യുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വികാരി ഫാദർ സെബി ചിറ്റാട്ടുകര ഉദ്ഘാടനം നിർവഹിച്ചു. അഖിൻസെൻ ലാൻസൺ അധ്യക്ഷത വഹിച്ചു. ആൻജോ കെ ജയ്സൺ, പ്രജോതി ജെ പുത്തൂർ എന്നിവർ പ്രസംഗിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിവച്ചത്. 120 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. അബിൻ ഷാജൻ, ഗോഡ്വിൻ ജൊമണി, ആൻ്റണി വിൽസൺ, അലൻ ഷാജൻ, അനു റോസ്, ഹന്ന മാർഗരറ്റ്, ആൻലിയ സുരേഷ്, അനിക മിൽട്ടൺ, ഹൃതിൻ തോംസൺ, കൃപ ജോസഫ് എന്നിവർ നേതൃത്വം നൽകി.

