ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ഡോ. ടി.കെ മൂർത്തിക്ക് സമ്മാനിച്ചു. ദേവസ്വം മന്ത്രി കെ. മുരളീധരനിൽ നിന്നും ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സംഗീത കലാനിധി ടി.കെ മൂർത്തി ഏറ്റുവാങ്ങി. 50001 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത പത്ത് ഗ്രാം ലോക്കറ്റ്, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വിശിഷ്ട സാന്നിധ്യമായെത്തിയ പ്രമുഖ ഗായിക കെ.എസ് ചിത്രയെ ദേവസ്വത്തിന് വേണ്ടി മന്ത്രി കെ. മുരളീധരൻ ആദരിച്ചു. പുരസ്കാര സ്വീകർത്താവ് ഡോ. ടി.കെ മൂർത്തി മറുപടി പ്രസംഗം നടത്തി. ഗായിക കെ.എസ് ചിത്ര, എൻ.കെ അക്ബർ എംഎൽഎ, നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ, വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ, ദേവസ്വം ഭരണസമിതി അംഗം എം.യു ഷിനിജ എന്നിവർ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ നന്ദിയും പറഞ്ഞു. ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ.ഹരി, ചെമ്പൈ സുരേഷ്, വിദ്യാധരൻ മാസ്റ്റർ, ചെമ്പൈ സുരേഷ്, ആനയടി പ്രസാദ്, ഗുരുവായൂർ കെ. മണികണ്ഠൻ, ചേപ്പാട് വാമനൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. വൈകീട്ട് അഞ്ചിന് ക്ഷേത്രം കിഴക്കേ നടയിലെത്തിയ തംബുരു വിളംബര ഘോഷയാത്രയെ ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ദേവസ്വം കൊമ്പൻമാരായ ഇന്ദ്രസെൻ, വിനായകൻ, ജൂനിയർ വിഷ്ണു എന്നിവർ അകമ്പടിയായി. അഞ്ച് വയസ്സ് മുതൽ എൺപത് പിന്നിട്ട എൺപതിലേറെ ഇടയ്ക്ക കലാകാരൻമാർ, താലമേന്തിയ വനിതകൾ എന്നിവരുടെ സാന്നിധ്യത്തിൽ വാദ്യമേളങ്ങളോടെയാണ് തംബുരു ഘോഷയാത്രയെ വരവേറ്റത്.
ചെമ്പൈ സ്വാമികൾ ഉപയോഗിച്ചിരുന്ന തംബുരു തുടർന്ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചതോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. ദേവസ്വം മന്ത്രി കെ. മുരളീധരനും തംബുരു ഘോഷയാത്രയെ വരവേൽക്കാനെത്തി.
