ഗുരുവായൂർ: ലോക പരിസ്ഥിതി ദിനാചാരണത്തിന്റെ പേരിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ തൃശ്ശൂർ എം.പി സുരേഷ് ഗോപിയെ പങ്കെടുപ്പിച്ച് ബിജെപി നോർത്ത് ജില്ല കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് മുസ്ലീം ലീഗ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ബിജെപി നേതാക്കൾ പരിപാടി പങ്കെടുത്തിട്ടും സ്കൂൾ അധികൃതർ മൗനം പാലിച്ചതിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഡി.ഇ.ഒ, എ.ഇ.ഒ എന്നിവർക്ക് പരാതി നൽകാനും മുസ്ലിം ലീഗ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് ആർ.വി ജലീൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു, ട്രഷറർ ഹമീദ് കുമ്മത്ത്, അബ്ദുള്ള തൈക്കാട്, നൗഷാദ് നെടുംപറമ്പ്, ഷെമീർ മോസ്കോ, എം.പി ഹനീഫ, ഹക്ക് തുടങ്ങിയവർ സംസാരിച്ചു.

