Friday, September 20, 2024

റെയിൽവെ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു.


രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി കോവിഡ് ബാധിച്ച് മരിക്കുന്നത്.

ന്യൂഡൽഹി: റെയിൽവെ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു. കർണാടകയിൽ നിന്നുള്ള എം.പിയായ ഇദ്ദേഹം സെപ്തംബർ 11 മുതൽ ഡൽഹി എംയിസിൽ ചികിത്സയിലായിരുന്നു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസങ്ങളായി ആരോഗ്യനിലമോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി കോവിഡ് ബാധിച്ച് മരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments