Saturday, June 6, 2026

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

കാഞ്ഞാണി: കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. അന്തിക്കാട് പുത്തൻപ്പീടിക സ്വദേശി മാളിയേക്കൽ വീട്ടിൽ ഫ്രാങ്കി ജോൺ (52), കാരമുക്ക് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ സുരേഷ് (50) എന്നിവരെയാണ് അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ മാരായ സുഭാഷ്, വിഷ്ണു, സി പി ഒ ഷാജി എന്നിവർ ചേർന്ന് കാഞ്ഞാണി ബസ് സ്റ്റാന്റിനുള്ളിൽ നിന്നും പിടികൂടിയത്. പ്രതികൾക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഫ്രാങ്കി ജോൺ അന്തിക്കാട്, ഇരിങ്ങാലക്കുട, പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ആയുധ നിയമപ്രകാരമുള്ള  ഒരു കേസ്സിലും, വിൽപ്പനക്കായി സൂക്ഷിച്ച് കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലും, രണ്ട് അടിപിടിക്കേസിലും, ബാലനീതി നിയമപ്രകാരമുള്ള ഒരു കേസ്സിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments