ചാവക്കാട്: നാടെങ്ങും ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ 13-ാം വാർഡ് പാലയൂർ സൗത്തിൽ വാർഡിൽ ജന പങ്കാളിത്തത്തോടെയും വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയും ഹെൽത്ത് സെന്റർ പരിസരത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാവരും കൂടി വൃക്ഷ തൈ നടുകയും ചെയ്തു. കൗൺസിലർ ആരിഫ് പാലയൂർ, പൊതു പ്രവർത്തകരായ അനീഷ് പാലയൂർ, ദസ്തഗീർ മാളിയേക്കൽ, സുഭാഷ് പൂക്കാട്ട്, സാദിഖ് വി എം, ശംസുദ്ധീൻ കെ ടി,ഇഷാൻ സാജിദ്, സുബ്രഹ്മണ്യൻ, തൊഴിലുറപ്പ് തൊഴിലാളികളായ സജിത, ദേവകി, ലളിത, ലീല, സുശീല, സരസ്വതി, ദിവ്യ, റസിയ, സുമതി എന്നിവർ ശുചീകരണ പ്രവർത്തിയിൽ സജീവമായി പങ്കെടുത്തു.

പുന്നയൂർ : എടക്കഴിയൂർ തെക്കെമദ്രസ്സ ഈവാനുൽഉലൂം മാനേജിങ് കമ്മറ്റി പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പുതിയ മദ്രസ്സ അങ്കണത്തിൽ വൃക്ഷ തൈ നടൽ നടത്തി. പ്രസിഡൻ്റ് മാമുട്ടിഹാജി, സെക്രട്ടറി കെ ബഷീർ മോഡേൺ, സദർ നഹാസ് നിസാമി എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് വീരാൻകുട്ടി പള്ളി പറമ്പിൽ, ജോ:സെക്രട്ടറി ഖലീൽ അണ്ടംപറമ്പിൽ, ആശാ വർക്കർ വെബി, അസി: സദർ കരിം അസ്‌ലമി, എക്സിക്യൂട്ടീവ് മെമ്പർമാരായ ജമാൽ മൊഞ്ചൻ, ഫൈസൽ തഹാനി, കെ മൊയ്തുണ്ണി, സൈനുദ്ധീൻ തുടങ്ങിയവരും സംബന്ധിച്ചു.

പുന്നയൂർ: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പ് വൃക്ഷതൈ വിതരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പ് പ്രസിഡണ്ട് അജ്മൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷഹർബാൻ, വാർഡ് മെമ്പർ ഷാനിഫ് കിഴക്കത്തറ തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പ് സെക്രട്ടറി അഷ്കർ സ്വാഗതവും ട്രഷറർ അർഷാദ് നന്ദിയും പറഞ്ഞു.

കടപ്പുറം: വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ നെല്ലി തൈകൾ നടുകയും അംഗൻവാടികളിലും ക്ലബ്ബുകളിലും വിതരണം ചെയ്യുകയും ചെയ്തു. വട്ടേക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി വി അഫ്സൽ ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പേഴ്സ് നിഹാദ്, അഷറഫ്, പഞ്ചായത്ത് മെമ്പർ നജില നജീബ്, വട്ടേക്കാട് സ്കൂൾ ഹെഡ്മിസ്ട്രസ്, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

ചാവക്കാട്: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് വൃക്ഷ തൈകൾ നട്ടു. പ്രസിഡൻ്റ് കെ കെ ഷിബു പ്രതിജ്ഞ ചൊല്ലി നൽകി. വൈസ് പ്രസിഡൻ്റ് ഷഹർബാൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. ചാക്കോ, എംജെ .മേരി, മെമ്പർമാരായ ആർ.കെ. ഇസ്മായിൽ, മുരളീധരൻ, സുബൈദ പാലക്കൽ, പ്രബീണ, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു.

ഗുരുവായൂർ വ്യാപാരി വ്യവസായി സഹകരണ സംഘത്തിന്റെ കോട്ടപ്പടി നീതി സ്ഥാപനത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡണ്ട് ടി.എൻ മുരളി അദ്ധ്യക്ഷത വഹിച്ചു. റഹ് മാൻ തിരുനെല്ലൂർ, മനോജ് മേനോൻ, പി.ജി സുരേഷ്, മാധവൻ കുട്ടി കോങ്ങാശ്ശേരി, സിന്ധു പ്രദീപ്, എം.ആർ ലളിത എന്നിവർ സംസാരിച്ചു. കെ. രാധാകൃഷ്ണൻ സ്വാഗതവും സംഘം സെക്രട്ടറി സോണി സതീഷ് നന്ദിയും പറഞ്ഞു.

ഗുരുവായൂർ: അഖിലേന്ത്യ കിസാൻസഭ ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം അണ്ടത്തോട് കുടുബാരോഗ്യ കേന്ദ്രത്തിൽ പ്ലാവിൻ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി. അഖിലേന്ത്യ കിസാൻ സഭ ജില്ല ജോയിന്റ് സെക്രട്ടറി പി.ടി പ്രവീൺ പ്രസാദ് വ്യക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. പഞ്ചായത്ത് മെമ്പർ ശോഭ പ്രേമൻ, ഡോ. അജ്ഞന, കിസാൻ സഭ മണ്ഡലം കമ്മറ്റി അംഗങ്ങളായ എം.കെ സലിം, ഗംഗാധരൻ ചമ്മന്നൂർ, മേഖല കമ്മറ്റി അംഗങ്ങളായ രെജീഷ് ചെറായി, റ്റി. റഹിം, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

വടക്കേക്കാട് : കിസാൻ സഭ വടക്കേകാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ‘പാട്ടബാക്കി’ നാടകത്തിലൂടെ ശ്രദ്ധ നേടിയ വിദ്യാർത്ഥിനിയായ അഭിനേത്രി സൂര്യ വൃക്ഷ തൈനട്ട് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ബിജു കണ്ടംപുള്ളി, റഹീം എന്നിവർ സംസാരിച്ചു. കിസാൻ സഭ പൂക്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം മേഖല സെക്രട്ടറി റ്റി.കെ രാജീവ് ഉൽഘാടനം ചെയ്തു. ഏങ്ങണ്ടിയൂൽ മേഖല കമ്മറ്റിയിൽ സെക്രട്ടറി പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു.

ഗുരുവായൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഗുരുവായൂർ ടൗൺ യൂണിറ്റ് പരിസ്ഥിതി ദിനം ആഘോഷിച്ചു. ഹോമിയോ ഡിഎംഒ ആയിരുന്ന വത്സലൻ ഡോക്ടറുടെ തൈക്കാടുള്ള വസതിയിൽ നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ കെ.കെ ജോതി രാജ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം വൃക്ഷതൈ നടീലും വിതരണവും നിർവഹിച്ചു. കെ.എസ്.എസ്.പി.യു ടൗൺ യൂണിറ്റ് പ്രസിഡന്റ് എം. രതി ടീച്ചർ അധ്യക്ഷത വഹിച്ചു. ഡോ. സി.ബി വത്സലൻ പരിസ്ഥിതി ദിന സന്ദേശം നൽകി. രക്ഷാധികാരി പി.ഐ സൈമൺ മാസ്റ്റർ, യൂണിറ്റ് സെക്രട്ടറി പി. ശിവദാസൻ, എൻ. ജോർജ് പോൾ, പി. ആർ സുബ്രഹ്മണ്യൻ, ജിഷോ പുത്തൂർ, എ.കെ ലിസി ടീച്ചർ, എ.കെ സലിം കുമാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ലോക പരിസ്ഥിതി ദിനത്തിൽ നൂറിൽപരം കിലോ പേര തൈകൾ പൊതുജനങ്ങൾക്കായി വിതരണം ചെയ്ത് പാവറട്ടി സെന്റ് ജോസ്ഫ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന 85 എസ്.എസ്.എൽ.സി ബാച്ച് മേറ്റ്സ് മാതൃകയായി. പാവറട്ടി കുണ്ടുവക്കടവ് റോഡിൽ അമ്പാടി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന 85 ബാച്ച് മേറ്റ്സ് ഓഫീസ് അങ്കണത്തിൽ പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് ആന്റോ ലിജോ പരിസ്ഥിതി ദിനാഘോഷം
ഉത്ഘാടനം ചെയ്തു. ബാച്ച് പ്രസിഡണ്ട് പോളി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ
സുമയ്യ തറയിൽ, പാവറട്ടി കൃഷി ഓഫീസർ
എ.കെ നസീഹത്, ബാച്ച് മുൻ പ്രസിഡണ്ട് കെ.വി ഷാജു,
മുൻ സെക്രട്ടറി എ.പി നിസാം എന്നിവർ സംസാരിച്ചു.
സെക്രട്ടറി കെ.എസ് ലക്ഷ്മണൻ സ്വാഗതവും
ട്രഷറർ അബു സാലിഹ് നന്ദിയും പറഞ്ഞു.
കോർഡിനേറ്റർ ജോബ് പുത്തൂർ, ജോൺസൺ പുത്തൂർ, സി.എ ജോഷി, ഫ്രാൻസിസ് കടവല്ലൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ കൺവീനർ
കെ.എസ് രാമൻ, മധുരാജ്, തോമസ്, സി.ജെ വിൻസെന്റ, സി.എ മോഹനൻ, സാവിയോ മാസ്റ്റർ, ശരത് ബാബു, ഷാജികുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെയും പരിസ്ഥിതി – ആരോഗ്യ ജീവന കൂട്ടായ്മയായ ജീവ ഗുരുവായൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നാടക സിനിമ നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. ട്രെയിൻ യാത്രക്കാരായ കണ്ണൂർ സ്വദേശികളായ ആർമി ഉദ്യോഗസ്ഥൻ ഷാജുവിനും ഭാര്യക്കും രണ്ട് കുട്ടികൾക്കും വിത്തെറിയാൻ വിത്ത് നൽകികൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. കശുവണ്ടി, മാവ്, പ്ലാവ്, പുളി, ഞാവൽ തുടങ്ങി വിവിധ വൃക്ഷങ്ങളുടെ വിത്തുകളാണ് പ്രത്യേകം തയ്യാറാക്കിയ കവറുകളിലാക്കി യാത്രികർക്ക് നൽകിയത്.
ട്രെയിൻ യാത്രക്കിടയിൽ പോകുന്ന വഴിയിൽ ഈ വിത്തുകൾ എറിയുന്നതിനുള്ള നിർദ്ദേശവും അതിന്റെ പ്രസക്തിയും ട്രെയിനിൽ കയറി യാത്രക്കാർക്ക് ശിവജി ഗുരുവായൂർ വിശദീകരിച്ച് നൽകി. റെയിൽവേ സ്റ്റേഷന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജീവ ഗുരുവായൂർ പ്രശസ്തി പത്രം നൽകി റെയിൽവേയെ ആദരിച്ചു. ചടങ്ങിൽ പരിസ്ഥിതി ദിന പ്രതിജ്ഞയും ചൊല്ലി. സ്റ്റേഷൻ മാസ്റ്റർ പി.ജി നിഷാജ് അധ്യക്ഷത വഹിച്ചു. തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോ. പി. എ രാധാകൃഷ്ണൻ പരിസ്ഥിതി സന്ദേശം നൽകി.
വാർഡ് കൗൺസിലർ ആതിര രതീഷ്, നഗരസഭ കൗൺസിലർ പ്രിയ രാജേന്ദ്രൻ, ജീവ കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, റയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ എം.എ അജിംസ്, സന്ധ്യ ഭരതൻ, മുൻ കൗൺസിലർ കെ.പി.എ റഷീദ്, ജീവ സെക്രട്ടറി കെ.കെ പ്രതാപൻ, ജീവയിലെ മുതിർന്ന അംഗം പി.ഐ സൈമൺ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വൃക്ഷ തൈകൾ നട്ടു. ജീവ ഭാരവാഹികളായ എ.കെ സുലോചന ടീച്ചർ, പി.എ പീതംബരൻ, കെ.യു കാർത്തികേയൻ, എൻ .കെ ശംസുദ്ധീൻ, മിനി കാർത്തികേയൻ, സാജൻ ആളൂർ, സോമൻ താമരയൂർ, അസ്‌കർ കൊളമ്പോ, സീന ടീച്ചർ, പി.ആർ.ഒ പി. ശിവദാസൻ എന്നിവർ നേതൃത്വം നൽകി.

ഗുരുവായൂർ: മമ്മിയൂർ എൽ.എഫ്.സി.യു.പി സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് സഫ്വാൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. വാർഡ് കൗൺസിലർ കെ.സി സുനിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിന പ്രസംഗം, ഗാനം, റാലി, വൃക്ഷതൈ നടീൽ, പതിപ്പ് -പ്ലക്കാർഡ് തയ്യാറാക്കൽ, ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. ഹെഡ്‌മിസ്ട്രസ്സ് സിസ്റ്റർ സിമി മരിയ സ്വാഗതവും ലിയ നന്ദിയും പറഞ്ഞു. സി. അലീന, സി. ലിജി എന്നിവർ നേതൃത്വം നൽകി.

പുന്നയൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുന്നയൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് എടക്കഴിയൂരിൽ ചുറ്റുവട്ടം അസോസിയേഷന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹർബാൻ ഉദ്ഘാടനം ചെയ്തു. സീമ അബ്ദുൽ നാസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നസീറ അഹമ്മദ് മുഖ്യാതിഥിയായി. സുബൈദ പാലക്കൽ, ബീന സബ്രീന, സജ്ന നൗഷാദ്, ജംഷീറ എന്നിവർ സംസാരിച്ചു. ഷെമീറ ഇസ്മയിൽ സ്വാഗതവും കദീജ നന്ദിയും പറഞ്ഞു.

ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബ്ലാങ്ങാട് ഗവ.ഫിഷറീസ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നെല്ലിതൈകൾ വിതരണം ചെയ്തു. ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. പി രഞ്ജിത്ത് കുമാർ തൈകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് മാലിക്കുളം അബ്ബാസ് അധ്യക്ഷത വഹിച്ചു. സത്യവതി ടീച്ചർ സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ പി.എസ് അശോകൻ, കെ.എം നാസർ, എം.ജി ഹരിദാസ് മാസ്റ്റർ, വി.ബി വിജയൻ, പി.എസ് മേഘ, സ്കൂൾ പിടിഎ പ്രസിഡന്റ് വിബിത രമേശ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നെല്ലിതൈ നട്ടു.

ചാവക്കാട്: ബീച്ച് തണൽ സിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ചാവക്കാട് മത്സ്യഭവനിൽ വാർഡ് കൗൺസിലർ അഡ്വ. ഹിബ മിഷിഹാദ് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ നായർ അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈ നടീൽ ഉണ്ടായി. നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കാർത്യായനി ടീച്ചർ, മുൻ കൗൺസിലർ പി.കെ കബീർ, ഷൈല, ആശ പ്രവർത്തക സഫരിയ, തണൽ ഭാരവാഹികളായ ഉക്ക്ബത്ത്, എ.എച്ച് റൗഫ് എന്നിവർ പങ്കെടുത്തു.

ഗുരുവായൂർ: സംസ്ഥാന റവന്യൂ-ദേവസ്വം വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച ‘ദേവാരണ്യം ‘ പദ്ധതി ഗുരുവായൂർ ദേവസ്വത്തിൽ തുടങ്ങി. കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രകൃതിസംരക്ഷണം ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രപരിസരത്തെ രുദ്രാക്ഷമരത്തെ ആദരിച്ചുകൊണ്ടായിരുന്നു ദേവാരണ്യം പദ്ധതിയുടെ ഉദ്ഘാടനം. ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പരിസ്ഥിതി സ്നേഹിയും കവിയുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ജ്ഞാനപ്പാന പുരസ്കാര സ്വീകർത്താവായ രാധാകൃഷ്ണൻ കാക്കശ്ശേരി പരിസ്ഥിതി ദിന സന്ദേശം നൽകി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,സി. മനോജ്, മനോജ് ബി നായർ, പരിസ്ഥിതി പ്രവർത്തകർ, ഭക്തർ, ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു. തുടർന്ന് സമീക്ഷ പറമ്പിൽ ഔഷധസസ്യങ്ങളും ഫലവൃക്ഷ ചെടികളും നട്ടു.

ഒരുമനയൂർ: ഒരുമനയൂർ കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്ത്- തല പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു. ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷ്‌റ മുഹമ്മദ് അദ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.കെ ജമാലുദ്ധീൻ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ എമിലി തൈകളുടെ വിതരണം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാർ, പ്രധാന അധ്യാപകൻ ജെയിൻ മാസ്റ്റർ, പ്രിൻസിപ്പൽ ടി.എൻ സതിഷ് കുമാർ, എൻഎസ്എസ് വളണ്ടിയർമാർ, പ്രോഗ്രാം ഓഫീസർമാരായ രമ്യ, പി.എം തജ്‌രി, അധ്യാപകരായ ദൃശ്യ, രാഹുൽ കുമാർ എന്നിവർ പങ്കെടുത്തു.

ചാവക്കാട് : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് ഐ.ഡി.സി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി സൗഹൃദ കവിതാലാപനം, മനുഷ്യര്‍ പ്രകൃതിയുടെ മേല്‍ നടത്തുന്ന കടന്നാക്രമണത്തിനെതിരെയുള്ള പോസ്റ്റര്‍ പ്രദര്‍ശനം, ലോക പരിസ്ഥിതി ദിന സന്ദേശ പ്രസംഗങ്ങള്‍ തുടങ്ങിയവ നടന്നു. സ്‌കൂള്‍ മാനേജര്‍ ജഅ്ഫര്‍ മാസ്റ്റര്‍ എടക്കഴിയൂര്‍, പ്രിന്‍സിപ്പല്‍ അബ്ദുര്‍ റസാഖ് കോട്ടക്കല്‍, അബ്ദുര്‍റഊഫ് മിസ്ബാഹി എന്നിവരുടെ നേതൃത്വത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികള്‍ സംഘടിപ്പിക്കും. യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇക്കോ ക്വിസ് സംഘടിപ്പിക്കും.

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ “ഒരംഗം ഒരു വൃക്ഷതൈ” പദ്ധതി സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർമൻ എ.എച്ച് അക്ബർ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സുഹാസ് ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്വിസ് മത്സര വിജയികളായ റഷ്ദാൻ, നെയിം, സൽമാനുൽ ഫാരിസ് എന്നിവർക്കുള്ള സമ്മാനങ്ങൾ എസ്.എം.സി ചെയർമാൻ വി.എസ് ഹാഷിം സമ്മാനിച്ചു. അവന്ധിക പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. “പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥയ്ക്ക്, നമ്മുടെ ഭാവിക്ക്” എന്ന പരിസ്ഥിതി ദിന തീംഎം.കെ അബ്ദുൽ സലീം അവതരിപ്പിച്ചു. സന്ധ്യ ടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി. സീനിയർ അധ്യാപിക എസ്. കെ പ്രിയ സ്വാഗതവും വിദ്യാർത്ഥി പ്രധിനിധി ഷയാൻ നന്ദിയും പറഞ്ഞു. ഹരിതകർമ്മ സേനയുമായി സഹകരിച്ച് ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ച് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി. അദ്ധ്യാപകരായ സയന ചായൂർ, എ.ബി രോഹിണി, പി.എം ഹസീന, പി.ആർ ഷീജ, ഐശ്വര്യ ചിറ്റാട്ടുകര, കെ.എം മഞ്ജു നേതൃതം നൽകി.

പുന്നയൂർക്കുളം: വെൽഫെയർ പാർട്ടി മന്ദലാംകുന്ന് യൂണിറ്റ് ലോക പരിസ്ഥിതിദിനം ആചരിച്ചു. മന്ദലാംകുന്ന് ബീച്ചിലെ ഇരു വശങ്ങളിലും തണൽമരങ്ങളും മാവിൻ തൈകളും നട്ടാണ് പരിസ്ഥിതിദിനം ആചരിച്ചത്, വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡന്റ് ഷാഹുൽ പി എ പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു ക പാർട്ടി പഞ്ചായത്ത് സെക്രട്ടറി ടി കെ താഹിർ, യൂണിറ്റ് സെക്രട്ടറി അഷ്‌കർ പി കെ, എക്സിക്യൂട്ടീവ് അംഗകളായ ഹല്ലാജ് കെ എം, അക്ബർ വടക്കൂട്ട്, മൊയ്‌നുദ്ധീൻ പുതിയേടത്ത് എന്നിവർ നേതൃത്വം നൽകി.


