ചാവക്കാട്: മുസ്ലിം ലീഗ് നേതാവും മത സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ബ്ലാങ്ങാട് കാട്ടിൽ വലിയകത്ത് കുഞ്ഞാലു ഹാജി (77) നിര്യാതനായി. മുസ്ലിംലീഗ് തൃശൂർ ജില്ല പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് കടപ്പുറം
പഞ്ചായത്ത് ജനറൽ സെക്രട്ടറി, ബ്ലാങ്ങാട് കാട്ടിൽ ജമാഅത്ത് പള്ളി പ്രസിഡണ്ട്, മണത്തല ഗവ. ഹൈസ്കൂൾ മുൻ പി.ടി.എ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടാണ്.
ഭാര്യമാർ: സുബൈദ, പരേതയായ ആമിന കുഞ്ഞ്.
മക്കൾ: ഷാജഹാൻ, നിമ്പാർ, സുഹാദ, സാബിദ
മരുമക്കൾ: നാസർ, അൻവർ, ഹുസ്ന, നൈമ

