Tuesday, June 2, 2026

സി.പി.ഐ പൂക്കോട് മേഖല കുടുംബ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ: സി.പി.ഐ പൂക്കോട് മേഖല കുടുംബ സംഗമം സംഘടിപ്പിച്ചു. സി.പി.ഐ ജില്ല കൗൺസിൽ അംഗം അഡ്വ. പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പുതിയ അക്കാദമിക വർഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ഒരുക്കിയ മോട്ടിവേഷൻ ക്ലാസിന് മനഃശാസ്ത്ര വിദഗ്ധൻ ജോയ് ചീരൻ നേതൃത്വം നൽകി. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ്, കർഷകൻ നൗഫൽ എന്നിവരെ  ആദരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും പഠനരംഗത്ത് ഉന്നത വിജയം നേടിയവരെയും ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് സാംസ്കാരിക സദസ്സും അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നും ഉണ്ടായി.  മുൻ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സിപിഐ ലോക്കൽ സെക്രട്ടറി ടി.കെ രാജീവ്, അസിസ്റ്റൻറ് സെക്രട്ടറി ശശി, മുൻ കൗൺസിലർ സുബിത സുധീർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments