ദേശീയപാത 66 കോട്ടക്കലിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രക്ഷാപ്രവർത്തനവും പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷയും നൽകി നൽകി കെൻസ് ആംബുലൻസ് ടീം. ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം. ദേശീയപാത 66 മമ്മാലിപ്പടിക്കും സ്വാഗതമാടിനുമിടയിലാണ് ടൂറിസ്റ്റ് ബസ്സും ലോറിയും അപകടത്തിൽപ്പെട്ടത്. ഇതേ സമയം കോഴിക്കോട് നിന്നും രോഗിയെ ഇറക്കി മടങ്ങി വരികയായിരുന്ന കെൻസ് ആംബുലൻസ് ടീം. അപകടം കണ്ടതോടെ ആംബുലൻസ് നിർത്തി ആംബുലൻസ് ഡ്രൈവറും ടെക്നീഷ്യന്മാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സയും നൽകി. തുടർന്ന് മറ്റ് ആംബുലൻസുകളെ വിവരമറിയിച്ച് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ പതിനഞ്ചോളം പേർക്കാണ് പരിക്കേറ്റത്. കെൻസ് ആംബുലൻസ് സർവീസിലെ നേഴ്സ് അഖിൽ, സി.സി മൻസൂർ, കെ.ഐ ഹാരിസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

