ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കി കയ്യേറ്റം ചെയ്ത ഭരണപക്ഷ കൗൺസിലർമാരുടെ നടപടി യുഡിഎഫ് യു.ഡി.എഫ് പാർലമെന്ററി പാർട്ടി അപലപിച്ചു. ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചിട്ടും വഴങ്ങാൻ കൂട്ടാക്കാതിരുന്ന ഗുരുവായൂർ നഗരസഭ സെക്രട്ടറിയെ കൊണ്ടുവന്ന ഭീഷണിപ്പെടുത്തി കയ്യേറ്റം ശ്രമിച്ച ഭരണപക്ഷ കൗൺസിലർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.

