ഗുരുവായൂർ: ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്‌നേഹസ്പർശം ബലി പെരുന്നാൾ ആഘോഷിച്ചു. പകൽ വീട്ടിൽ നടന്ന ആലോഷ പരിപാടികൾ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡണ്ട് എം.കെ നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. റിട്ടയർ ക്രൈം ബ്രാഞ്ച് എസ്.പി ആർ.കെ ജയരാജ് പെരുന്നാൾ സന്ദേശം നൽകി. ജനറൽ സെക്രട്ടറി പി.പി വർഗീസ്, അനിൽ കല്ലാറ്റ്, കെ.വി മുഹമ്മദുണ്ണി, പി.ഐ സൈമൺ മാസ്റ്റർ, നിർമ്മല നായ്ക്കത്ത്, കെ.വി രാധാകൃഷ്ണവാര്യർ, ഇന്ദിര സോമസുന്ദരൻ, പ്രഹ്ളാദൻ മാമ്പറ്റ്, എം.പി കബീർ, ജോർജ്ജ് പോൾ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്‌നേഹവിരുന്ന് ഉണ്ടായി. ഡോ. സോമസുന്ദരൻ, വി.ബി ശശി, പങ്കജം ആലക്കൽ, കല്യാണി കുട്ടിയമ്മ, സ്വർണ്ണലത, ഗീതവാരസ്യാർ തുടങ്ങിയവർ നേതൃത്വം നൽകി.

