Wednesday, July 8, 2026

ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പെരിങ്ങോട്ടുകര: ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പെരിങ്ങോട്ടുകര സഹോദര വീഥി റോഡിൽ മാളൂക്കര വീട്ടിൽ രാകേഷിന്റെ മകൾ ആതിമ. (13) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ആദ്യം വലപ്പാട് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും വൈകിട്ട് ഏഴരയോടെ മരിച്ചു. താന്ന്യം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments