Saturday, May 23, 2026

തൃശ്ശൂർ ചുവന്നമണ്ണിൽ കാർ അപകടം: രണ്ട് മരണം, മൂന്നുപേർക്ക് പരിക്ക്

തൃശൂർ: ദേശീയപാത ചുവന്നമണ്ണിൽ കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ചേവൂർ ചിറയത്ത് വീട്ടിൽ വിലാസിനി വിലാസിനി (76), പെരിഞ്ഞനം നടക്കൽ വീട്ടിൽ രാജലക്ഷ്മി (75) എന്നിവരാണ് മരിച്ചത്. ഷീജ (50), ശ്രീഹരി (24), ബാബു (50) എന്നിവരെ പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീജയുടെ പരിക്ക് അതീവഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ അപകടമുണ്ടായത്. പാലക്കാട് ഭാഗത്തുനിന്നും വന്ന കാർ ചുവന്നമണ്ണിലെ അക്വാഡക്റ്റിൻ്റെ തൂണിൽ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ അഞ്ചു പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരണപ്പെടുകയായിരുന്നു. പീച്ചി പോലീസ്, ദേശീയപാത റിക്കവർ വിഭാഗം തുടങ്ങിയവർ  സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments