അന്തിക്കാട്: ഇരട്ട സഹോദരങ്ങൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേട്ടം. പഴുവിൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ഗംഗയും, ഗായത്രിയുമാണ് മിന്നും വിജയം നേടിയത്. കിഴുപ്പിള്ളിക്കര കരിവാകുളം സ്വദേശികളായ നായരുപറമ്പിൽ ബിജുവിൻ്റെയു൦ സംഗീതയുടെയും മക്കളാണ് ഇവർ. ആദ്യ പ്രസവത്തിൽ ഇരട്ട സഹോദരികളായ ആശ്വതിയും പാർവതിയും തിരുപൂരിൽ റേഡിയോളജിയും അനസ്തേഷ്യയും വിദ്യാർത്ഥികളാണ്. രണ്ട് പ്രസവത്തിൽ നാല് മക്കളാണ് ബിജുവിനും സംഗീതക്കുമുള്ളത്.

