Sunday, May 17, 2026

ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പുറകിൽ കാറിടിച്ച് ഒരാൾ മരിച്ചു

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ ദേശീയ പാത 66 ൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പുറകിൽ കാറിടിച്ച് ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന ഏങ്ങണ്ടിയൂർ സ്വദേശി ഉന്നുങ്ങൽ അരുൺ സുരേഷ് (27) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന വാടാനപ്പള്ളി പാപ്പുണ്ണി അമ്പലത്തിന് സമീപം മണ്ണാം പുറത്ത് ഭവിൻ ബാബു ( 26 ), വാടാനപ്പള്ളി ബീച്ച് റോഡിൽ താമസിക്കുന്ന കാര്യട്ട് ശ്രീരാഗ് (27),  ഇടശ്ശേരി പുളിയം തിരുത്തി സ്വദേശി  വാക്കാട്ട് ആശ്രീത് (25) എന്നിവർക്ക് പരിക്കേറ്റു. ഇവരെ തൃത്തല്ലൂർ സഹചാരി ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുണിനെ വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തികർ തൃശ്ശൂർ അശ്വനി ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments