ഏങ്ങണ്ടിയൂർ: ദേശീയപാത 66 എങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ ബൈക്കിൽ കാറിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഏങ്ങണ്ടിയൂർ ചെമ്പൻ വീട്ടിൽ അനൂപി(43)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പരിക്കേറ്റയാളെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ ഇഎംഐ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

