ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് മെമ്പർഷിപ്പ് ക്യാമ്പയിൻ മെയ് 15 മുതൽ ജൂൺ 15 വരെ നടക്കും. ചാവക്കാട് മലബാർ സ്ലൈസസിൽ ചേർന്ന പ്രവർത്തക യോഗത്തിലാണ് തീരുമാനം. സാംസ്കാരിക പ്രവർത്തകൻ ഫിറോസ് പി തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹകീം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ ആമുഖഭാഷണം നിർവഹിച്ചു. ജനീഷ് സി.എം. രാജൻ മാക്കൽ, സുഭാഷ് പൂക്കാട്ട്, ടി.പി അബ്ദുൽ കരീം, സി.എം മുജീബ്, പി.പി അബൂബക്കർ, റഹീം മണത്തല, യഹിയ മുത്തമാവ്, ആർ.യു. അൽത്താഫ്, ഷബീർ ശോഭ ഡിജിമാക്സ് തുടങ്ങിയവർ സംസാരിച്ചു. നിലവിലെ ഭാരവാഹികൾ കൂടാതെ, ടി.പി. അബ്ദുൽ കരീമിനെ വൈസ് പ്രസിഡണ്ടായും ആർ.യു. അൽതാഫിനെ ജോയ്ൻ്റ് സെക്രട്ടറിയായും, ഷെബീർ ശോഭ ഡിജിമാക്സിനെ അസിസ്റ്റൻ്റ് ട്രഷറർ ആയും ആർ.വി. അബ്ദുൽ റഹ്മാനെ ഓഡിറ്റർ ആയും യോഗം തിരഞ്ഞെടുത്തു.

