ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് ഗ്ലൗസ്സും ബൂട്ടും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് നഷ്റ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കബീർ, അഫ്സത്ത് അഷറഫ്, ജനപ്രതിനിധികളായ ഹിഷാം കപ്പൽ, ജസീന നസീർ, ധനേഷ്, ആരിഫ, സ്വാതി നിഖിൽ, ജ്യോതി കാർത്തികേയൻ , സിന്ധു അശോകൻ, സെക്രട്ടറി ഷിബുദാസ് കൊമ്മേരി എന്നിവർ പങ്കെടുത്തു.

