Tuesday, May 12, 2026

ഗുരുവായൂർ മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് തുടക്കമായി

ഗുരുവായൂർ മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് തുടക്കമായി. സപ്താഹ വേദിയിൽ ക്ഷേത്രം മേൽശാന്തി ശങ്കരനാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. അരികന്നിയൂർ ദേവസ്വം ഓഫീസർ അഖിൽ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രഭാകരൻ പ്രണവം അധ്യക്ഷത വഹിച്ചു.  സ്വാമി കൃഷ്ണാനന്ദ സരസ്വതി, അഷ്ടപതി ഗായകൻ ജ്യോതിദാസ് ഗുരുവായൂർ, മണിഗ്രാമം മാതൃസമിതി സെക്രട്ടറി ഉഷ ശിവൻ,  ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സദാനന്ദൻ താമരശ്ശേരി, ജോയിൻ സെക്രട്ടറി സിദ്ധാർത്ഥൻ കാരയിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മഹത് വ്യക്തികളെ ആദരിച്ചു. സപ്‌താഹയജ്ഞത്തിന് സ്വാമി കൃഷ്ണാനന്ദ സരസ്വതി ആചാര്യനാകും. ആചാര്യവരണം, വിഗ്രഹ ഘോഷയാത്ര, മഹാത്മ്യ പ്രഭാഷണം എന്നിവയും108 പേർ പങ്കെടുക്കുന്ന സമ്പൂർണ്ണ നാരയണീയ പാരായണവും നടക്കും.18 ന് വൈകീട്ട് അഞ്ചിന് പാതിരാകുന്നത്ത് രുദ്രൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർപ്പബലി ഉണ്ടാകും. 19 നാണ് പ്രതിഷ്ഠാദിനം. വിശേഷാൽ പൂജകൾ, എഴുന്നള്ളിപ്പ്, സഹസ്ര ദീപാർച്ചന, കേളി, കലാപരിപാടികൾ, അന്നദാനം എന്നിവയും  ഉണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments