ഗുരുവായൂർ: ഗുരുവായൂർ ആക്ട്സ് ബ്രാഞ്ച് സ്ഥാപകദിനം ആചരിച്ചു. സെക്രട്ടറി പ്രസാദ് പട്ടണത്ത് പതാക ഉയർത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ മോഹൻബാബു, അനിൽ മൂത്തേടത്ത്, മോഹനച്ചിത്ര, അബ്ദുൽ വഹാബ് വളണ്ടിയർമാരായ സാബിർ, അനീഷ്, സണ്ണി എന്നിവർ പങ്കെടുത്തു. തുടർന്ന് മധുരം വിതരണം നടത്തി.

