കടപ്പുറം: വേനൽ കാലത്ത് നാടും നഗരവും വെന്തുരുകുമ്പോൾ വഴിയാത്രക്കാരുടെ ദാഹമകറ്റി ലൈറ്റ് ഹൗസ് ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ. “ദാഹിക്കുന്നവർക്ക് ഒരു ഗ്ലാസ് വെള്ളം” എന്ന ലക്ഷ്യത്തോടെ ലൈറ്റ് ഹൗസ് പരിസരത്ത് മൺ കൂജയിൽ വെള്ളം ഒരുക്കിയാണ് ലൈറ്റ് ഹൗസ് ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ മാതൃക തീർത്തത്.

