Tuesday, April 28, 2026

ബൈക്ക് അപകടം; പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം എടശ്ശേരി ബദറുവിന്റെ മകൻ ഫഹദാ(20) ണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് മലപ്പുറത്ത് വെച്ചായിരുന്നു അപകടം നടന്നത്. മഅ്ദിൻ അക്കാദമിയിലെ വിദ്യാർത്ഥിയായ ഫഹദ് ഇതേ സ്ഥാപനത്തിലെ അധ്യാപകൻ അസ്ലം അഹസനിയുമായി സമീപത്ത് നടക്കുന്ന ഒരു ക്ലാസിൽ പങ്കെടുക്കുന്നതിന് വേണ്ടി ബൈക്കിൽ സഞ്ചരിക്കവേ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ അസ്ലം അഹ്സനി അപകടം സമയം തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഫഹദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 

മാതാവ് ഖൈറുന്നീസ

സഹോദരങ്ങൾ: മറിയ, ആസിയ 

RELATED ARTICLES
- Advertisment -

Most Popular

Recent Comments