Thursday, April 23, 2026

തൈക്കാട് സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്

ഗുരുവായൂർ: തൈക്കാട് മില്ലും പടിയിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ പുന്ന പോക്കാക്കില്ലണ് അസീം(32), കാക്കശ്ശേരി നാലകത്ത് മഞ്ഞിൽ നെയ്മ(23), സൈക്കിൾ യാത്രക്കാരൻ നെന്മിനി മാറോക്കി മാത്യു(74) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.35 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments