Thursday, April 23, 2026

എസ്.ഡി.ടി.യു ഗുരുവായൂർ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

​ഗുരുവായൂർ: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.ടി.യു) ഗുരുവായൂർ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷാഫി കെ.ബി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി യൂനുസ് ഒരുമനയൂർ സ്വാഗതവും വൈസ് പ്രസിഡന്റ് ഫുർക്കാൻ നന്ദിയും രേഖപ്പെടുത്തി. ​വിവിധ തൊഴിൽ മേഖലകളിൽ നിന്നും യൂണിയനിലേക്ക് പുതുതായി കടന്നുവന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ, ഏരിയ സെക്രട്ടറി യൂനുസ്, ഏരിയ വൈസ് പ്രസിഡന്റ് ഫുർക്കാൻ എന്നിവർ ചേർന്ന് അംഗത്വ വിതരണത്തിന് നേതൃത്വം നൽകി. ​മെയ് ഒന്നിന് കുന്നംകുളത്ത് സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും വൻ വിജയമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments