Monday, April 20, 2026

ചേറ്റുവയിൽ ബൈക്ക് അപകടം; പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

ഏങ്ങണ്ടിയൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചേറ്റുവ ജി എം യു പി സ്കൂളിന് സമീപം വട്ടം പറമ്പത്ത് ജലീലിൻ്റെ മകൻ സിനാനാ(18)ണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം.  സിനാൻ ഓടിച്ച ബുള്ളറ്റ് ചേറ്റുവ ജി.എം.യു.പി സ്കൂളിനു മുന്നിൽ അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ സിനാനെ ഉടൻതന്നെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചേറ്റുവ ഫിനിക്സ് മെഡിസിറ്റി ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരണം സംഭവിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments