തൃശൂർ : തിരുവനന്തപുരത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരിൽ പരസ്യമായി നഗ്നതാ പ്രദർശനം നടത്തിയതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ഡി.ജി.പിക്ക് പരാതി നൽകി. നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചാരണത്തിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയച്ച അഘോരി സന്യാസിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളിൽ കേസെടുക്കണമെന്നാണ് പരാതി. ഇന്ന് രാവിലെയാണ് പൂർണ്ണ നഗ്നനായ ഒരാൾ തിരുവനന്തപുരത്ത് വാഹനത്തിൽ പ്രത്യക്ഷപ്പെട്ടത്.
വീഡിയോ വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
‘ബി.ജെ.പി വിജയിക്കട്ടെ…’ രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച് ‘അഘോരി’
https://www.facebook.com/share/v/1HX6i4mqYX
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.പി മുഖ്യമന്ത്രി അയച്ചതാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറുമായി അദ്ദേഹം പൂർണ്ണ നഗ്നാവസ്ഥയിൽ സംസാരിക്കുന്നതിൻ്റെയും അനുഗ്രഹം നൽകുന്നതിൻ്റെയും ദൃശ്യങ്ങൾ പ്രചാരിക്കുന്നുണ്ട്. കൊച്ചുകുട്ടികൾ ഉൾപ്പെടെ കാഴ്ചക്കാരായുള്ള പൊതുസ്ഥലത്തായിരുന്നു ഈ നഗ്നതാ പ്രദർശനം എന്നത് പോക്സോ കേസ് ഉൾപ്പെടെ ചുമത്തേണ്ടതായിട്ടുള്ള അതീവഗുരുതരമായ കുറ്റകൃത്യമാണെന്നും ജോൺ ഡാനിയൽ പരാതിയിൽ പറഞ്ഞു.

