ഗുരുവായൂർ: വൃദ്ധസദനത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്കേറ്റു. കോട്ടപ്പടി സ്വദേശി അഭിഷേകി(25)നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

