കുന്നംകുളം: ചൂണ്ടൽ ജംഗ്ഷന് സമീപം സ്കൂട്ടറിന് പുറകിൽ ലോറിയിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. വേലൂർ തലക്കോട്ടുകര സ്വദേശിനും പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ ഫർസാന(20)യാണ് മരിച്ചത്. ഇന്ന് ഉച്ചക്കായിരുന്നു അപകടം നടന്നത്. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി സ്കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നു. ഫർസാനയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിന് പുറകിലുണ്ടായിരുന്ന ബന്ധു ഫാത്തിമക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ചൂണ്ടലിൽ സ്കൂട്ടറിന് പുറകിൽ ലോറിയിടിച്ച് അപകടം; പരിക്കേറ്റ യുവതി മരിച്ചു
RELATED ARTICLES

